ദമ്മാം കേരള എഞ്ചിനിയേഴ്‌സ് ഫോറം രക്തദാന ക്യാമ്പ്
കെ.ഇ.എഫ് ദമ്മാം ചാപ്റ്റർ സെക്രട്ടറി അഫ്താബ് റഹ്‌മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Update: 2025-08-17 11:23 GMT
ദമ്മാം: കേരള എഞ്ചിനീയർസ് ഫോറം ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദമ്മാം സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ രക്തം നൽകി. കെ.ഇ.എഫ് ദമ്മാം ചാപ്റ്റർ സെക്രട്ടറി അഫ്താബ് റഹ്‌മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷഫീഖ്, റിയാസ് ബഷീർ, മുഹസ്സിന, മീഡിയ കൺവീനർ കാമിൽ ഹാരിസ് എന്നിവർ നേതൃത്വം നൽകി.