ദമ്മാം കെ.എം.സി.സി സ്നേഹ സംഗമം സംഘടിപ്പിച്ചു

Update: 2022-09-15 05:45 GMT

സമകാലിക ഇന്ത്യയിലെ മുസ്ലിം സ്വത്വം എന്ന പേരിൽ ദമ്മാം കെ.എം.സി.സി സ്നേഹ സംഗമം സംഘടിപ്പിച്ചു. നാഷണൽ പ്രസിഡന്റ് ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. മതേതര പക്ഷത്തെ ദുർബലമാക്കുവാനും സാമുദായിക ധ്രുവീകരണത്തിലൂടെ വർഗീയത സൃഷ്ടിക്കാനും ഫാസിസം ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണെന്ന് സംഗമം കുറ്റപ്പെടുത്തി.

ഈ ഘട്ടത്തിൽ ഇന്ത്യയിലെ മുസ്ലിം വിഭാഗം അവരുടെ മുൻഗണനാക്രമം പുഃനപരിശോധിക്കണമെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഫൈസൽ ഇരിക്കൂർ വിഷയാവതരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. ഹമീദ് വടകര, മഹമൂദ് പൂക്കാട്, അശ്രഫ് ആളത്ത്, അസ്ലം കൊളക്കാടൻ എന്നിവർ നേതൃത്വം നൽകി.

Advertising
Advertising





Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News