ദമ്മാം കെ.എം.സി.സി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

Update: 2023-08-13 20:30 GMT

കെഎംസിസി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി 'ഓര്‍മകളില്‍ മായാതെ' എന്ന ശീര്‍ഷകത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രവിശ്യ കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

സമകാലീന വസംഭവങ്ങളില്‍ നാം തങ്ങളെ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ജീവിതം കൊണ്ടും നിലപാടുകള്‍ കൊണ്ടും സമൂഹത്തിനു ഒരുപാട് വസന്തങ്ങള്‍ സമ്മാനിച്ച മഹല്‍ വ്യക്തിയായിരുന്നു തങ്ങള്‍. തങ്ങള്‍ക്ക് പകരം തങ്ങള്‍ മാത്രമേയുള്ളൂ.

Advertising
Advertising


തങ്ങളോര്‍മ്മകള്‍ എക്കാലത്തും പ്രസക്തമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര അധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാടിന്റെ തങ്ങളോര്‍മ്മയുടെ ഗാനം സദസ്സിനെ ദുഃഖ സാന്ദ്രമാക്കി. ഫൈസല്‍ ഇരിക്കൂര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജൗഹര്‍ കുനിയില്‍ ,നാസര്‍ ചാലിയം,ഷറഫു വയനാട്,ശരീഫ് പാറപ്പുറത്,അറഫാത് ഷംനാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലാം മുയ്യം,അഫ്സല്‍ വടക്കേക്കാട്,ഷിബിലി ആലിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ പൊന്മുണ്ടത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിന് ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍ സ്വാഗതവും മഹമൂദ് പൂക്കാട് നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News