ദമ്മാം കെ.എം.സി.സി ഖുർആൻ മുസാബഖ സീസൺ4 ഈ മാസം 31ന്

Update: 2023-03-20 07:40 GMT

കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ഖുർആൻ മുസാബഖ സീസൺ4, ഈ മാസം 31ന് ദമ്മാം ടൊയോട്ടയിലെ ക്രിസ്റ്റൽ ഹാളിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, ജനറൽ വിഭാഗത്തിൽ പുരുഷന്മാർക്കും വനിതകൾക്കും മത്സരത്തിൽ പങ്കെടുക്കാം.

ഖുർആൻ പാരായണ മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. 2,3 സ്ഥാനക്കാർക്കും ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കുന്നത്. മുസാബഖയുടെ പ്രചാരനോദ്ഘാടനം കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ലീഡേഴ്സ് ക്യാമ്പിൽ വെച്ച് മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ അഡ്വ. കെ.എൻ.എ ഖാദർ നിർവ്വഹിച്ചു.

Advertising
Advertising

ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര, ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ ഇരിക്കൂർ, ഈസ്റ്റൺ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, വൈസ് ചെയർമാന്മാരായ ഖാദർ മാസ്റ്റർ, ജൗഹർ കുനിയിൽ, കോഡിനേറ്റർ മഹമൂദ് പൂക്കാട്, ഫിനാൻസ് കൺട്രോളർ ഖാദർ ആണങ്കൂർ, കൺവീനർ സൈനുൽ അബിദീൻ, അബ്ദുൽ മജീദ്, ഇസ്മായിൽ പുള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.

300ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന പരിപാടി വൈകുന്നേരം പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താറോടുകൂടി അവസാനിക്കുമെന്നും സെൻട്രൽ കമ്മിറ്റി ട്രഷററും മുസാബഖ ഉപ സമിതി ജനറൽ കൺവീനറുമായ അസ്ലം കൊളക്കോടൻ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 25നകം രജിസ്റ്റർ ചെയ്യണം. ബഷീർ ബാഖവിയാണ് ഉപ സമിതി ചെയർമാൻ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News