ദമ്മാം പ്രോഗ്രസ്സീവ് പ്രഫഷണൽ ഫോറം വെബിനാർ സംഘടിപ്പിച്ചു

Update: 2022-11-07 06:29 GMT
Advertising

ദമ്മാം പ്രോഗ്രസ്സീവ് പ്രഫഷണൽ ഫോറം വെബിനാർ സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വളർച്ച ഉൾകൊണ്ട് മുന്നേറ്റം സാധ്യമാക്കണമെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി പ്രഫസർ ഡോ. പ്രഹ്ളാദ് വടക്കേപ്പാട്ട് പറഞ്ഞു.

തിരുവനന്തപുരം ടെക്നോപാർക്ക് സ്ഥാപക സിഇഒ (CEO) ജി.വിജയരാഘവൻ , പെട്രോളിയം എൻജിനീയറിങ് വിദഗ്ദൻ സുരേഷ് ജേക്കബ്, നെതർലൻഡ്സ് ൽ ഉള്ള യൂണിവേഴ്സറ്റി ഓഫ് ഗ്രോണിംങ്ങൻ ലെ പ്രൊഫസർ അബ്ദുൽ എറുംബാൻ, ആമസോണിലെ മുതിർന്ന സോഫ്റ്റ് വെയർ എൻജിനീയർ ആയ സിറാജുൽ മുനീർ എന്നിവരും വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു.

തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്ന് ഉയർന്നു വന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പാനലിസ്റ്റ്കൾ മറുപടി നൽകി . നിർമിത ബുദ്ധിയുമായി ബന്ധപെട്ട് വരുന്ന മാറ്റങ്ങളിൽ ആശങ്കപ്പെട്ട് പകച്ചു നിൽക്കാതെ കാലഘട്ടത്തോടൊപ്പം മുന്നേറുവാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാർ ആകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവരും അഭിപ്രായപ്പെട്ടു

ലോക കേരള സഭാംഗം സുനിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗവും PPF ചെയർമാനുമായ ആൽബിൻ ജോസഫ് മോഡറേറ്റർ ആയിരുന്നു. PPF കൺവീനർ നൗഷാദ് അകോലത്ത് നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News