ദമ്മാം സവ അക്കാദമിക്ക് അച്ചീവ്‌മെന്റ് അവാർഡ് വിതരണം ജൂൺ 20ന്
Update: 2025-05-29 16:46 GMT
ദമ്മാം: ദമ്മാം സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അക്കാദമിക്ക് അച്ചീവ്‌മെന്റ് അവാർഡ് 2025 ജൂൺ 20 വെള്ളിയാഴ്ച ദമ്മാമിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെയും, നാട്ടിലെയും സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പബ്ലിക് പരീക്ഷയിൽ വിജയം നേടിയ സവ അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നല്കി ആദരിക്കുക. ചടങ്ങിൽ പ്രവിശ്യയിലെ വിദ്യാഭ്യാസ, സാമുഹ്യ, സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. പരിപാടിക്ക് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, സജീർ, അമൃതാ ശ്രീലാൽ, അജ്ഞു നിറാസ് എന്നിവർ നേതൃത്വം നൽകും.