ദമ്മാം വാഴക്കാട് വെൽഫെയർ സെന്‍റര്‍ വാർഷിക സംഗമം സംഘടിപ്പിച്ചു

Update: 2023-06-16 17:29 GMT

കിഴക്കൻ പ്രവിശ്യയിലെ വാഴക്കാട്ടുകാരുടെ കുട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്‍ററിന്‍റെ ഇരുപത്തി രണ്ടാമത് ജനറൽ ബോഡി യോഗം കോബാർ അപ്സര ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

പ്രസിഡന്റ് പി.കെ ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ-സാമൂഹിക-ബിസിനസ് രംഗത്തെ പ്രമുഖനായ മുജീബ് ഈരാറ്റുപേട്ട ഉദ്ഘാടനം ചെയ്തു. സാമൂഹിക-ജീവകാരുണ്യ രംഗത്ത് വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ കാഴ്ച്ച വെച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ മാത്യകപരമാണെന്ന് മുജീബ് ഈരാറ്റുപ്പേട്ട പറഞ്ഞു.

വരും തലമുറക്ക് ഇത്തരം മേഖലകളിലേക്ക് കടന്ന് വരുവാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുവാന്‍ സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ പ്രവര്‍ത്തന പരിപാടികള്‍ ഒരുക്കണമെന്ന് മുജീബ് ഈരാറ്റുപ്പേട്ട ആവശ്യപ്പെട്ടു. ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ടി.കെ.കെ ഹസ്സൻ എന്നിവർ ആശംസകൾ നേർന്നു.

Advertising
Advertising

വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷബീർ ആക്കോടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അഷ്ഫ് പി.ടിയും അവതരിപ്പിച്ചു. പ്രദേശത്തെ നിര്‍ധനര്‍ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം 10 ലക്ഷത്തിൽപരം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട് ചുണ്ടിക്കാട്ടി.

2023-24 കാലയളവിലേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുജീബ് കളത്തിലിനേയും പ്രസിഡന്‍റായി ഹമീദ് പി.കെ വാഴക്കാട്, ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.ടി മുണ്ടുമുഴി, ട്രഷറർ ആയി ഷബീർ ടി.കെ ആക്കോട് എന്നിവരേയും മറ്റ് ഭാരവാഹികളായി റശീദ് പി.ടി (സീനിയർ വൈസ് പ്രസിഡന്റ്), യാസർ തിരുവാലൂർ (ഓർഗ. സെക്രട്ടറി), ജാവിഷ് അഹമ്മദ് (റിലീഫ് കോഡിനേറ്റർ), ഷാഹിർ ടി.കെ (സ്ക്രീനിങ് കമ്മിറ്റി കൺവീനർ), റഹ്മത്ത് കെ.പി, നഫീർ തറമ്മൽ, മുഹമ്മദ് പി.പി (വൈസ് പ്രസിഡന്‍റുമാർ), ഫവാസ് ഒ.കെ, അഫ്താബുറഹ്മാൻ, അൻവർ യു.കെ (ജോയന്‍റ് സെക്രട്ടറിമാർ) എന്നിവരേയും തിരഞ്ഞെടുത്തു. ശിഹാബ് കൊയിലാണ്ടി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു. പി.പി മുഹമ്മദ് ഖിറാഅത്ത് നടത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News