സൗദിയില്‍ ട്രക്കുകള്‍ക്കേര്‍പ്പെടുത്തിയ ഡിജിറ്റല്‍ പാസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു

ഡിജിറ്റല്‍ പാസുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ആധികാരികത ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ നിര്‍ദേശം.

Update: 2023-08-30 16:54 GMT

ദമ്മാം: സൗദിയില്‍ ട്രക്കുകള്‍ക്കേര്‍പ്പെടുത്തിയ ഡിജിറ്റല്‍ പാസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് നിര്‍ദേശം സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് മന്ത്രിസഭ നല്‍കി. ഡിജിറ്റല്‍ പാസുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ആധികാരികത ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ നിര്‍ദേശം.

പാസുകളുടെ ലഭ്യതയും ആധികാരികതയും പരിശോധിക്കാൻ പബ്ലിക് ട്രാന്‍പോര്‍ട്ട് അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ട്രക്കുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കിയത്. നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗതാഗത മേഖലയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.

ഒപ്പം ലോജിസ്റ്റിക്‌സ് മേഖലയിലെ അനധികൃത ഇടപാടുകള്‍ അവസാനിപ്പിക്കാനും മേഖലയുടെ വളര്‍ച്ചയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനും പദ്ധതി സഹായിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള നഖ്ല്‍ പോര്‍ട്ടല്‍ വഴിയാണ് പാസുകള്‍ അനുവദിക്കുന്നത്. ട്രക്കുകള്‍ വാടകയ്ക്കെടുക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളുടെ വിവരങ്ങള്‍ അടങ്ങിയതും ധാതാവിന്റെയും സ്വീകര്‍ത്താവിന്റേയും വിരവങ്ങളടങ്ങിയതുമാണ് ഡിജിറ്റല്‍ പാസ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News