ഷാർക്കുകളോടൊപ്പം കടലിൽ ഡൈവിങ്!; സൗദിയിൽ ആദ്യ ലൈസൻസ് സ്വന്തമാക്കി റാസ് ഹത്ബാ റിസർവ്

കൂടുകൾക്കുള്ളിലായാണ് ഡൈവിങ് നടത്താനാവുക

Update: 2025-12-18 16:46 GMT
Editor : Mufeeda | By : Web Desk

റിയാദ്: സാ​ഹസികത ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത. ഷാർക്കുകളോടൊപ്പം ഇനി കടലിൽ ഡൈവിങ് നടത്താം. സമുദ്ര ജീവികളോടൊപ്പം ഇടപെഴകാനാകുന്ന സൗദിയിലെ ആദ്യ ഡൈവിങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് റാസ് ഹത്ബാ റിസർവ്. സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടിനുള്ളിലായാണ് ഡൈവിങ് നടത്താനാവുക.

സൗദി ഫെഡറേഷൻ ഫോർ മറൈൻ സ്‌പോർട്‌സ് ആന്റ് ഡൈവിങുമായി സഹകരിച്ച് സൗദി വന്യജീവി വികസന കേന്ദ്രമാണ് ലൈസൻസ് അനുവദിച്ചത്. കടൽ റിസർവുകൾക്കുള്ളിൽ സുസ്ഥിര സമുദ്ര ടൂറിസ ഉൽപന്നങ്ങൾ വികസിപ്പിക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. താല്പര്യമുള്ളവർക്ക് ഷാർക്കുകളെ അവയുടെ പ്രകൃതി ആവാസവ്യവസ്ഥയിൽ തന്നെ കാണാൻ സാധിക്കും. കടൽ ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയാവും പദ്ധതിയുടെ ആവിഷ്കാരം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News