Writer - razinabdulazeez
razinab@321
ദമ്മാം: ദമ്മാം നഗരത്തിലെ റോഡുകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ട് പദ്ധതികളുമായി സൗദി കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി. ദമ്മാമിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡികളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും പ്രധാന റോഡുകളിലെ തിരക്ക് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ദഹ്റാന്‍ ജുബൈല്‍ റോഡിനോട് ചേര്‍ന്ന് പാരലല്‍ റോഡുകള്‍ ഇരു വശത്തുമായി വികസിപ്പിക്കുക, ദമ്മാം റിയാദ് റോഡിലേക്കുള്ള പ്രവേശനവും എക്സിറ്റും സുഖമമാക്കുന്നതിന്‍റെ ഭാഗമായി അല്‍ഇസ്കാന്‍ ഏരിയ മുതല്‍ അല്‍ ഉറൂബ ഡിസ്ട്രിക്ട് വരെയുള്ള ഭാഗങ്ങളിലെ ഇന്‍റര്‍സെക്ഷനുകളുടെ നവീകരണം, പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് റോഡ്, കിംഗ് ഫൈസല്‍ തീരദേശ റോഡ് എന്നിവയുടെ നവീകരണം എന്നിവ പ്രഖ്യാപിച്ച പദ്ധതികളില്‍ ഉള്‍പ്പെടും.