പെരുന്നാൾ അവധി; റിയാദിൽ മെട്രോ, ബസ് സർവീസ് സമയക്രമം പ്രഖ്യാപിച്ചു
റിയാദ് മെട്രോ മാർച്ച് 20 മുതൽ 23 വരെ രാവിലെ 11 മണി മുതൽ രാത്രി 12 മണിവരെ സർവീസ് ഉണ്ടായിരിക്കും
Update: 2026-03-19 06:43 GMT
റിയാദ്: ഈദുൽ ഫിത്വർ പ്രമാണിച്ച് റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട യാത്ര ഉറപ്പാക്കുന്നതിനായി പൊതുഗതാഗത സേവനങ്ങളുടെ പുതിയ സമയക്രമം റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് ഈ ക്രമീകരണം.
റിയാദ് മെട്രോ മാർച്ച് 20 മുതൽ 23 വരെ രാവിലെ 11 മണി മുതൽ രാത്രി 12 മണിവരെ സർവീസ് ഉണ്ടായിരിക്കും. റിയാദ് ബസ് സർവീസ് മാർച്ച് 20 ന് രാവിലെ 6:30 മുതൽ രാത്രി 12:00 വരെയും മാർച്ച് 21 മുതൽ 23 വരെ പുലർച്ചെ 5:00 മുതൽ രാത്രി 12:00 വരെയുമാണ് സർവീസ് നടത്തുക. ബസ് ഓൺ ഡിമാൻഡ് മാർച്ച് 20 മുതൽ 23 വരെ രാവിലെ 10:30 മുതൽ രാത്രി 12:30 വരെയും സേവനം നടത്തും. യാത്രക്കാർക്ക് സുഗമമായ സർവീസുകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.