ശ്വാസ തടസ്സം നേരിടുന്നവർക്ക് മക്ക ഹറം പള്ളിയിൽ അടിയന്തര ചികിത്സ

സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു

Update: 2021-12-14 16:15 GMT
Advertising

മക്കയിലെ ഹറം പള്ളിയിൽ ശ്വാസ തടസ്സം നേരിടുന്നവർക്ക് അടിയന്തര ചികിത്സ ഉപകരണങ്ങൾ സ്ഥാപിച്ചു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് ഹറം പള്ളിയിൽ പുതിയ സൗകര്യമൊരുക്കിയത്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്കും സന്ദർശകർക്കും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് ആധുനിക സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന ചികിത്സ ഉപകരണങ്ങൾ സ്ഥാപിച്ചതെന്ന് ശൈഖ് സുദൈസ് പറഞ്ഞു.

ശ്വാസ തടസ്സം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് വേഗത്തിൽ സഹായം എത്തിക്കാൻ കഴിയും വിധം ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഹറമിലെ ജീവനക്കാർക്കും സമൂഹത്തിലെ ആളുകൾക്കും ഉപകരണത്തിന്റെ പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകും. വോയിസ്, ഡിജിറ്റൽ കമാന്റുകളാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഉപകരണങ്ങൾ.

Emergency medical equipment has been installed at the Haram Mosque in Makkah for those suffering from respiratory problems.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News