ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Update: 2023-10-29 05:36 GMT
Advertising

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഒഐസിസി അൽ ഹസ ഏരിയാ കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം ആയിരക്കണക്കിന് നിരപരാധികൾ ദിവസവും മരിച്ചു വീഴുന്ന ഗാസയുടെ മണ്ണിൽ സമാധാനം പുനസ്ഥാപിക്കാൻ ഇസ്രാഈലും, ഹാമാസും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അഫ്സാന അഷ്റഫ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശങ്ങൾ പോലും വകവെക്കാതെ നിരായുധരായ ജനങ്ങൾക്ക് മേൽ ബോംബുകൾ വർഷിച്ച് നീങ്ങുന്നവർ എത്ര വലിയവരായാലും അംഗീകരിക്കാൻ സാധ്യമല്ലെന്നും, എട്ട് പതിറ്റാണ്ടായി ഒരു ജനത നഷ്ടപ്പെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ പിറന്ന മണ്ണിൽ ജീവൻമരണ പോരാട്ടത്തിലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഫലസ്തീനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ഊഷ്മളവും, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തൊട്ടുള്ളതുമാണ്. ഇന്ദിരാഗാന്ധി ആ ബന്ധത്തെ ഒന്ന് കൂടി ശക്തമാക്കി ഊട്ടിയുറപ്പിച്ചു.

നൂറ് ചേരിചേരാ രാഷ്ട്രതലവന്മാരെ വിളിച്ച് ചേർത്ത് ഡൽഹിയിൽ 'നാം' ഉച്ചകോടി നടത്തിയപ്പോൾ അതിലൊരാൾ ഫലസ്തീൻ രാഷ്ട്ര വിമോചന നായകൻ യാസർ അറാഫത്തായിരുന്നു എന്നത് ഇന്ത്യയും ഫലസ്തീനുമായുണ്ടായിരുന്ന ബന്ധത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യം ഭരിച്ച കാലമത്രയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ദൃഢവും ശക്തവുമായിരുന്നു.

ഇന്നവർ കൂടുതൽ പിന്തുണക്ക് വേണ്ടി കേഴുന്ന പ്രത്യേക സാഹചര്യത്തിൽ രാജ്യത്തിൻ്റെ പിന്തുണ ഏകപക്ഷീയമായി ഇസ്രാഈലിനോടാണ്. ഈ നടപടി തികച്ചും പ്രതിഷേധാർഹവും മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് പ്രയേത്തിൽ പറയുന്നു. മനുഷ്യത്യരഹിതമായ ഈ പിന്തുണ പിൻവലിച്ച് രാജ്യം ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അഭ്യർത്ഥിച്ചു.

സതീശൻ പാച്ചേനിയുടെ ഒന്നാം ഓർമ്മ ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.

ജ്വിൻ്റിമോൾ പിപി പ്രാർത്ഥന നടത്തി. ഒഐസിസി സൗദി നാഷണൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു കല്ലുമലയെ ചടങ്ങിൽ ആദരിച്ചു.

നോർക്ക മെമ്പർഷിപ്പ്, ഇൻഷൂറൻസ്, ക്ഷേമനിധി പെൻഷൻ എന്നിവക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹെൽപ്പ് ഡസ്ക്കും കൺവൻഷൻ്റെ ഭാഗമായുണ്ടായിരുന്നു.ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷനായിരുന്നു.

ബിജു കല്ലുമല, ഇകെ സലീം, ഹനീഫ റാവുത്തർ, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. നവാസ് കൊല്ലം സ്വാഗതവും, ഉമർ കോട്ടയിൽ നന്ദിയും പറഞ്ഞു.

ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, റഷീദ് വരവൂർ ,നിസാം വടക്കേകോണം, ലിജു വർഗ്ഗീസ്, റഫീഖ് വയനാട്, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, സബീന അഷ്റഫ് , റീഹാന നിസാം, ഷമീർ പനങ്ങാടൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഫ്സൽ തിരൂർകാട്, അനീഷ് സനയ്യ, ഷിബു സുകുമാരൻ, ഷമീർ പാറക്കൽ, അക്ബർ ഖാൻ , ഹരിശ്രീലകം, ഷിബു മുസ്തഫ, സലീം ജാഫർ, ഷിജോമോൻ വർഗ്ഗീസ്, സിജോ രാമപുരം, റിജോ ഉലഹന്നാൻ, മുസ്ലീധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.




Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News