ആശ്വാസം...; സൗദിയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് 15.8% ആയി കുറഞ്ഞു
ഭക്ഷ്യനഷ്ട സൂചിക 14.2% ൽ നിന്ന് 12.1% ആയി
Update: 2026-01-17 11:46 GMT
റിയാദ്: സൗദിയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് 15.8% ആയി കുറഞ്ഞു. ഭക്ഷ്യസുരക്ഷാ ജനറൽ അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019 ൽ 18.9% ആയിരുന്നു ഭക്ഷ്യ മാലിന്യ സൂചിക. എന്നാലിത് 2025 ൽ 15.8% ആയി കുറഞ്ഞു.
അതേസമയം ഭക്ഷ്യനഷ്ട സൂചിക ഇതേ കാലയളവിൽ 14.2% ൽ നിന്ന് 12.1% ആയി കുറഞ്ഞു. വിളവെടുപ്പ്, സംഭരണം, വിതരണം, ഉപഭോഗം എന്നീ ഘട്ടങ്ങളിലെ ഭക്ഷ്യ സംസ്‌കരണത്തിന്റെ കാര്യക്ഷമത വർധിച്ചിതാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
ഭക്ഷ്യനഷ്ടത്തിന്റെയും പാഴാക്കലിന്റെയും ശരാശരി പ്രതിശീർഷ വിഹിതം ഏകദേശം 155 കിലോയാണെന്നും അതോറിറ്റി വ്യക്തമാക്കി. അതിൽ 67.2 കിലോ നഷ്ടത്തെയും 87.8 കിലോ മാലിന്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും വിശദീകരിച്ചു.