ജിസിസി ഫിനാൻഷ്യൽ ആന്റ് എക്കണോമിക് കോഓപറേഷൻ; 126-ാമത് യോഗത്തിൽ സൗദി സംഘത്തെ നയിച്ച് ധനകാര്യമന്ത്രി

ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ആണ് സംഘത്തിന് നേതൃത്വം നൽകിയത്

Update: 2026-10-03 11:28 GMT

റിയാദ്: ജിസിസി രാജ്യങ്ങളുടെ ഫിനാൻഷ്യൽ ആന്റ് എക്കണോമിക് കോഓപറേഷൻ കമ്മിറ്റിയുടെ 126-ാമത് യോഗത്തിൽ സൗദി അറേബ്യ പങ്കെടുത്തു. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ആണ് സംഘത്തിന് നേതൃത്വം നൽകിയത്. 2026 ഒക്ടോബർ 1-ന് ബഹ്‌റൈനിലാണ് ഈ യോഗം നടന്നത്. ബഹ്‌റൈനിലെ ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിസിസി രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറലും പങ്കെടുത്തിരുന്നു.

സാമ്പത്തിക-ധനകാര്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ മന്ത്രിമാർ യോഗത്തിൽ അവലോകനം ചെയ്തു. ജിസിസി കസ്റ്റംസ് യൂണിയനിൽ കൈവരിച്ച പുരോഗതി, ഗൾഫ് കോമൺ മാർക്കറ്റിന്റെ പുരോഗതി നിരീക്ഷിക്കുന്നതു സംബന്ധിച്ച ആനുകാലിക റിപ്പോർട്ട് അംഗീകരിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രാദേശിക സംഭവവികാസങ്ങളും ജിസിസി രാജ്യങ്ങളിൽ അവ ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളും, അവയെ നേരിടുന്നതിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്താനുള്ള വഴികളും മന്ത്രിമാർ ചർച്ച ചെയ്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News