റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ​ ഇ​ന്ത്യ​ൻ സ്​​കൂ​ളിലും മി​ക​ച്ച വി​ജ​യം

Update: 2025-05-20 15:21 GMT
Editor : razinabdulazeez | By : Web Desk

റി​യാ​ദ്​: 2024-25 വർഷത്തിലെ സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ റി​യാ​ദ്​ ഇ​ന്റർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. 12ാം ക്ലാ​സി​ൽ 95.88 ആ​ണ്​ വി​ജ​യ ശ​ത​മാ​നം. പ​രീ​ക്ഷ​യെ​ഴു​തി​യ 437 പേ​രി​ൽ 419 പേ​ർ വി​ജ​യി​ച്ചു. 193 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നോ​ട്​ കൂ​ടി​യ ഫ​സ്​​റ്റ്​ ക്ലാ​സും 184 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും നേ​ടി. സ​യ​ൻ​സ്​ സ്ട്രീ​മി​ലെ മു​ന ഖാ​ലി​ദും ഹി​ബ​തു​ർ റ​ഹ്​​മാ​നും 96.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. ഹ്യു​മാ​നി​റ്റീ​സി​ലെ അ​നു റോ​സ്​ ജോ​മോ​ൻ (95.8) ര​ണ്ടാം സ്ഥാ​ന​വും സ​യ​ൻ​സി​ലെ ആ​തി​ഷ്​ സു​ഭാ​ഷ്, ശ്രേ​യാ​ൻ​ഷു സാ​ഹൂ (95.6) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 10ാം ക്ലാ​സി​ൽ നൂ​റ്​ ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 471 പേ​രും വി​ജ​യി​ച്ചു. 56 പേ​ർ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 224 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നോ​ടെ ഫ​സ്​​റ്റ്​ ക്ലാ​സും 164 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ തൗ​ഹീ​ദ്​ അ​ബ്​​ദു​ൽ വാ​ഹി​ദ്​ സ്​​കൂ​ൾ ടോ​പ്പ​റാ​യി. അ​ഫീ​ഫ​ അ​ൻ​വ​ർ (97.6) ര​ണ്ടാം സ്ഥാ​ന​വും ഹ​ന്ന ജ​റൂ​ഷ ലോ​യ്​​ഡ്​ (96.8) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News