ഹാഇൽ കെഎംസിസി എംഎ ജമാൽ അനുമസ്മരണം സംഘടിപ്പിച്ചു

Update: 2023-12-25 03:29 GMT
Advertising

ഹാഇൽ കെഎംസിസി എംഎ ജമാൽ അനുമസ്മരണം സംഘടിപ്പിച്ചു. വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന മർഹൂം ജമാൽ സാഹിബിന്റെ മയ്യിത്ത് നിസ്കാരവും അനുസ്മരണ യോഗവും ഹബീബ് മെഡിക്കൽ സെന്റെറിൽ വെച്ച് നടത്തി.

കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റി, സമസ്ത ഇസ്ലാമിക് സെന്റെർ ഹായിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ വാദിനൂർ അമീർ നാസർ ദാരിമി പ്രാർത്ഥന നടത്തി. കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അദ്ധ്യക്ഷത വഹിച്ചു.

കെഎംസിസി ഹാഇൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരീം തുവ്വൂർ, എസ്.ഐ.സി ചെയർമാൻ സഹീർ ഫൈസി, കെഎംസിസി ഹാഇൽ സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ ഹബീബുള്ള മദിരശ്ശേരി നന്ദിയും പറഞ്ഞു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News