ഹജ്ജ് 2026, ന്യൂനപക്ഷ മുസ്‌ലിം രാജ്യക്കാർക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റ‍ർ ചെയ്യാം

നുസുക് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്താൽ ഏഴ് കുടുംബാംഗങ്ങളെ വരെ ഒരു അക്കൗണ്ടിന് കീഴിൽ ചേർക്കാനാകും

Update: 2025-11-04 10:09 GMT

റിയാദ്: 2026 ലെ ഹജ്ജ് രജിസ്ട്രേഷൻ പുരോ​ഗമിക്കുന്നു. ന്യൂനപക്ഷ മുസ്‌ലിം രാജ്യക്കാർക്ക്'നുസുക്' പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ഇടനിലക്കാരോ മറ്റു ഏജന്റുമാരോ ഇല്ലാതെ നേരിട്ട് അപേക്ഷിക്കാൻ യോഗ്യരായ വിശ്വാസികളെ ഡയറക്ട് ഹജ്ജ് പ്രോഗ്രാമിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഏക അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് നുസുക് ഹജ്ജ്. രജിസ്‌ട്രേഷൻ, പാക്കേജ് തിരഞ്ഞെടുക്കൽ, പേയ്‌മെന്റ് അടങ്ങിയ സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ അനുഭവം ഈ പ്ലാറ്റ്‌ഫോം നൽകുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ അക്കൗണ്ട് രജിസ്‌ട്രേഷനിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാക്കേജ് തിരഞ്ഞെടുക്കുന്നതും ബുക്കിങും സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം. രജിസ്റ്റർ ചെയ്താൽ ഏഴ് കുടുംബാംഗങ്ങളെ വരെ ഒരു അക്കൗണ്ടിന് കീഴിൽ ചേർക്കാൻ സാധിക്കും.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News