Writer - razinabdulazeez
razinab@321
മക്ക: ഇന്ത്യൻ ഹാജിമാർക്ക് മക്ക-മദീന യാത്രക്ക് ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ അവസരം ഒരുക്കിയത് കൂടുതൽ സൗകര്യമായി. മികച്ച യാത്രാനുഭവമാണ് ഹൈസ്പീഡ് ട്രെയിൻ തീർത്ഥാടകർക്ക് നൽകുന്നത്. ഇതിനിടെ, ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കം ഇന്ന് അവസാനിച്ചു. ബാക്കിയുള്ളവർ മദീന വഴിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യമായാണ് ട്രെയിൻ വഴി ഇന്ത്യൻ ഹാജിമാരെ മക്കയിൽ നിന്നും മദീനയിൽ എത്തിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ സ്പീഡിലാണ് ഹറമൈൻ ട്രെയിനിന്റെ യാത്ര. രണ്ടര മണിക്കൂറിൽ മക്കയിൽ നിന്ന് മദീനയിൽ എത്താനാവും.
മലയാളികൾ ഉൾപ്പെടെ ഏതാനും തീർത്ഥാടകർക്ക് മാത്രമാണ് അവസരം ലഭിച്ചത്. തീർത്ഥാടകരുടെ താമസ കെട്ടിടത്തിൽ നിന്ന് ഹജ്ജ് സർവീസ് കമ്പനി ഒരുക്കുന്ന ബസ് മാർഗം റുസൈഫാ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മദീന സ്റ്റേഷനിൽ നിന്ന് താമസസ്ഥലത്തേക്കും ബസ് സൗകര്യമുണ്ട്. മദീന വഴി എത്തി ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ യാത്ര ഇന്ന് അവസാനിച്ചു. വരും ദിവസങ്ങളിൽ മദീന വഴിയാകും ഹാജിമാർ മടങ്ങുക .