സൗദിയിലെ ഹോട്ടല്‍ വാടകനിരക്ക് നിരക്ക് 49.1 ശതമാനം വർധിച്ചു
2025 മൂന്നാംപാദത്തിലാണ് വർധനവുണ്ടായത്
റിയാദ്: സൗദിയില്‍ ഹോട്ടല്‍ വാടകനിരക്കില്‍ വര്‍ധനവ് തുടരുന്നു. രണ്ടായിരത്തി ഇരപുത്തിയഞ്ച് മൂന്നാംപാദത്തില്‍ രാജ്യത്തെ ശരാശരി ഹോട്ടല്‍ മുറികളുടെ താമസനിരക്ക് 341 റിയാലിലെത്തിയതായി റിപ്പോര്‍ട്ട്. ഗസ്റ്റാറ്റാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 മൂന്നാം പാദത്തിൽ രാജ്യത്തെ ഹോട്ടൽ മുറികളുടെ താമസ നിരക്കിൽ 2.9 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2024 ൽ 46.1ശതമാനമായിരുന്നത് 2025 അവസാനത്തോടെ 49.1 ശതമാനമായി ഉയർന്നു. എന്നാൽ അപ്പാർട്ട്മെന്റുകളിലും മറ്റു ആതിഥ്യ സൗകര്യങ്ങളിലും താമസനിരക്കിൽ ഇക്കാലയളവില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 2024ൽ 58 ശതമാനം ആയിരുന്നത് 0.5 ശതമാനം കുറവോടെ 2025ൽ 57.4 ശതമാനമായി.രാജ്യത്ത് ലൈസൻസ് നേടിയ ടൂറിസ്റ്റ് ആതിഥ്യ സൗകര്യങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ടായി.