സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

യമനിൽ വെടിനിർത്തലിനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

Update: 2021-06-18 18:33 GMT

യമനിൽ വെടിനിർത്തലിനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. അബഹ വിമാനത്താവളത്തിന് നേരെയെത്തിയ ഡ്രോൺ സൗദി സഖ്യസേന പ്രതിരോധിച്ചു. യു.എസ് പ്രത്യേക ദൂതന്റെ നേതൃത്വത്തിലുള്ള വെടിനിർത്തൽ ചർച്ചയിൽ തീരുമാനമായിട്ടില്ല.

അബഹ വിമാനത്താവളം ലക്ഷ്യം വെച്ചാണ് ഹൂതികൾ ഡ്രോണയച്ചത്. ഡ്രോൺ സൗദി സഖ്യസേന തകർത്തിട്ടു. അവശിഷ്ടങ്ങൾ താഴെ വീണെങ്കിലും ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ല. യു.എസിന്റെ നേതൃത്വത്തിൽ യമനിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുകയാണ്.

ലെൻഡർകിങാണ് യമനിലേക്കുള്ള യു.എസിന്റെ പ്രത്യേക ദൂതൻ. യു.എസ് പ്രസിഡണ്ടായി ബൈഡൻ അധികാരമേറ്റ ശേഷം ആറാം തവണയാണ് ലെൻഡർകിങിനെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നത്. സൗദി അറേബ്യയിലുള്ള യു.എസ് ദൂതൻ യമനിലെ വെടിനിർത്തിലിനുള്ള ചർച്ച തുടരും. കഴിഞ്ഞ ആഴ്ച നടന്ന ചർച്ചയിൽ ഹൂതികൾ നിസ്സഹകരിച്ചതോടെ വെടിനിർത്തൽ ശ്രമം പാളിയിരുന്നു.

യമനിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപക വെടിനിർത്തലിനാണ് യുഎസ് ശ്രമം. ഹൂതികളും ശ്രമവുമായി സഹകരിച്ചാൽ മാത്രമാകും വെടിനിർത്തലിലേക്ക് കരാറെത്തുക.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News