ഹ്യുണ്ടായ് കാറുകൾ ഇനി സൗദിയിൽ നിർമിക്കും

കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലാണ് നിർമാണ ശാലയുടെ പ്രവർത്തികൾ പുരോഗമിക്കുന്നത്

Update: 2025-05-15 14:01 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയിൽ ഹ്യുണ്ടായ് കാറുകളുടെ നിർമാണത്തിനായുള്ള പ്ലാന്റൊരുങ്ങുന്നു. പ്രതിവര്‍ഷം അമ്പതിനായിരം കാറുകള്‍ നിർമിക്കാനാണ് പദ്ധതി. കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലാണ് നിർമാണ ശാലയുടെ പ്രവർത്തികൾ പുരോഗമിക്കുന്നത്.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ദക്ഷിണകൊറിയൻ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പുതിയ നീക്കം. 70% ഓഹരിയാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്വന്തമാക്കിയിട്ടുള്ളത്. കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് ക്ലസ്റ്ററിനുള്ളിലാണ് പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്. ഇലക്ട്രിക്ക് കാറുകളടക്കം സൗദിയിൽ നിർമിക്കാനാണ് പദ്ധതി. ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിർമിച്ചായിരുന്നു രാജ്യത്ത് ഇതുവരെ ഹ്യുണ്ടായ് കാറുകൾ ഇറക്കുമതി ചെയ്തിരുന്നത്. നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതോടെ നൂറുകണക്കിന് ജോലി അവസരങ്ങളായിരിക്കും രാജ്യത്തുണ്ടാവുക. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News