ഭക്ഷണ മെനുവിൽ ഇനി ചേരുവകളും കാണിക്കണം; സൗദിയിൽ പുതിയ നിയമം ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ

ഓൺലൈൻ ഡെലിവറി അപ്പുകൾക്കും നിയമം ബാധകമാകും

Update: 2025-06-30 13:30 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിലെ ഭക്ഷണശാലകളും ഓൺലൈൻ ഡെലിവറി ആപ്പുകളും ഭക്ഷണത്തിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമം ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ്(SFDA) ഈ പുതിയ നിയമം കൊണ്ടുവന്നത്.

പുതിയ നിയമപ്രകാരം, റെസ്റ്റോറന്റുകൾ, കഫേകൾ, ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം തങ്ങളുടെ ഭക്ഷണവിഭവങ്ങളിൽ അടങ്ങിയിട്ടുള്ള ചേരുവകൾ വ്യക്തമാക്കണം. ഇത് പ്രിന്റ് ചെയ്ത മെനുകളിലും ഓൺലൈൻ മെനുകളിലും നിർബന്ധമായും ഉൾപ്പെടുത്തണം.

എന്തൊക്കെയാണ് വെളിപ്പെടുത്തേണ്ടത്?

ചേരുവകൾ: ഓരോ ഭക്ഷണത്തിലും അടങ്ങിയിട്ടുള്ള എല്ലാ ചേരുവകളും വ്യക്തമായി രേഖപ്പെടുത്തണം.

Advertising
Advertising

ഉപ്പിന്റെ അളവ്: ഉപ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾക്ക് സമീപം സാൾട്ട് ഷേക്കർ ചിഹ്നം പ്രദർശിപ്പിക്കണം.

കഫീന്റെ അളവ്: പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള കഫീന്റെ അളവ് രേഖപ്പെടുത്തണം.

കലോറി വിവരങ്ങൾ: ഓരോ ഭക്ഷണത്തിലെയും കലോറി വിവരങ്ങളും അത് കത്തിച്ചുകളയാൻ എടുക്കുന്ന സമയം എത്രയാണെന്നും മെനുവിൽ വ്യക്തമാക്കണം.

ഉപഭോക്താക്കൾക്ക് ഭക്ഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നതിനും, ആരോഗ്യകരമായ ഭക്ഷണരീതി തെരഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഭക്ഷ്യ വ്യാപാര മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ നടപടി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News