സൗദിയിൽ ടൂറിസം മേഖലയിൽ പരിശോധന; നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടി

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Update: 2023-11-05 19:02 GMT
Editor : rishad | By : Web Desk

റിയാദ്: സൗദിയിൽ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള വിനോദ സഞ്ചാര മേഖലയിൽ പരിശോധന ശക്തമാക്കി. അനുമതിയില്ലാതെ പ്രവർത്തിച്ച ഇരുനൂറ്റി അമ്പതോളം താമസ കേന്ദ്രങ്ങൾ അധികൃതർ അടച്ച് പൂട്ടി. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന.

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ടൂറിസം മന്ത്രാലയത്തിന് കീഴിൽ രാജ്യത്തുടനീളം പരിശോധന ആരംഭിച്ചത്.

ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന' എന്ന കാമ്പയിനിന്റെ ഭാഗമായി വിനോദ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 9,260ലധികം പരിശോധനകൾ ഇത് വരെ പൂർത്തിയായി. ഇതിലൂടെ വിനോദ സഞ്ചാരികൾക്കായി അനുമതിയില്ലാതെ പ്രവർത്തിപ്പിച്ചിരുന്ന 250 ഓളം താമസ കേന്ദ്രങ്ങൾ മന്ത്രാലയം അടച്ചുപൂട്ടി. കൂടാതെ അനധികൃതമായും മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കാതെയും പ്രവർത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങളും കണ്ടെത്തി.

മന്ത്രാലയം നിർദേശിക്കുന്ന വ്യവസ്ഥകൾ പാലിച്ച് ആവശ്യമായ ലൈസൻസുകൾ നേടുന്നത് വരെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ പ്രവർത്തി പ്പിക്കുവാൻ അനുവദിക്കില്ല. ലൈസൻസുള്ള സ്ഥാപനങ്ങൾ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News