സൗദിയില്‍ കോപ്പിറൈറ്റ് നിയമലംഘനങ്ങളില്‍ വ്യാപക പിടിച്ചെടുക്കല്‍

2021 ല്‍ 95,000 കോപ്പിറൈറ്റ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

Update: 2022-01-06 10:16 GMT
Advertising

റിയാദ്: 2021ല്‍ കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 95,000 ല്‍ അധികം രേഖകളും സാമഗ്രികളും സൗദിയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി പിടിച്ചെടുത്തതായി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി അറിയിച്ചു.

രാജ്യത്തെ കോപ്പിറൈറ്റ് നിയമങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ-പൊതു സുരക്ഷാ മന്ത്രാലയത്തിന്റെയും ഓഡിയോ-വിഷ്വല്‍ മീഡിയ ജനറല്‍ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ലംഘനങ്ങള്‍ നടത്തിയ രേഖകളും സാമഗ്രികളും പിടിച്ചെടുത്തത്.



 

നിയമങ്ങള്‍ ലംഘിച്ച രണ്ടായിരത്തിലധികം വെബ്സൈറ്റുകള്‍, പുസ്തകങ്ങള്‍, സാറ്റ്‌ലൈറ്റ് ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാം സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

പകര്‍പ്പവകാശ നിയമങ്ങളെ മാനിക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് നിരന്തര പരിശോധനാ കാമ്പെയ്നുകള്‍ നടത്തുമെന്നും അതോറിറ്റി സിഇഒ ഡോ. അബ്ദുല്‍ അസീസ് അല്‍ സുവൈലം വിശദീകരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News