പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സന്ദർശനം പൂർത്തിയാക്കി സൗദി ഹജ്ജ് -ഉംറ മന്ത്രി

ഉംറ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും തീർഥാടകരുടെ യാത്ര സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചായിരുന്നു ഹജ്ജ് ഉംറ മന്ത്രിയുടെ സന്ദർശനം

Update: 2023-08-26 17:51 GMT
Editor : rishad | By : Web Desk

റിയാദ്: സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, നടത്തിയ അഞ്ച് ദിന സന്ദർശനം പൂർത്തിയായി. ഹജ്ജ് സേവനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു സന്ദർശനം. പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമായിരുന്നു ഇത്തവണ സന്ദർശനം.

ഉംറ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും തീർഥാടകരുടെ യാത്ര സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചായിരുന്നു ഹജ്ജ് ഉംറ മന്ത്രിയുടെ സന്ദർശനം. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നടത്തിയ അഞ്ച് ദിവസത്തെ സന്ദർശനം പൂർണ വിജയമായിരുന്നുവെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ.തൌഫീഖ് അൽ റബീഅ പറഞ്ഞു.

Advertising
Advertising

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കുക തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 

ഇരു രാജ്യങ്ങിലേയും ഉംറ സേവനങ്ങൾ നൽകുന്ന വിവിധ കമ്പനികളുടെ മേധാവികളുമായും കൂടിക്കാഴ്ച്ച നടത്തിയതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആദ്യം മുതലാണ് വിവിധ രാജ്യങ്ങളിലെ ഈ സന്ദർശനം ആരംഭിച്ചത്. അതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനായെന്ന് പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു. സൌദി വിഷൻ 2030 ൻ്റെ ഭാഗമായാണ് ഈ നീക്കം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News