സൗദിയിൽ രണ്ട് മില്യൺ വാർഷിക വരുമാനമുള്ളവർക്കും നിക്ഷേപ ലൈസൻസ്

സ്ഥാപനങ്ങളുടെ പദവി ശരിയാക്കാനുള്ള സമയ പരിധി ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് ഇളവ് അനുവദിച്ചത്.

Update: 2021-12-01 16:22 GMT
Editor : rishad | By : Web Desk

സൗദിയിൽ  ഇനി മുതൽ രണ്ട് മില്യൺ വാർഷിക വരുമാനമുള്ളവർക്കും നിക്ഷേപ ലൈസൻസ് അനുവദിക്കും. സ്ഥാപനങ്ങളുടെ പദവി ശരിയാക്കാനുള്ള സമയ പരിധി ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് ഇളവ് അനുവദിച്ചത്. ബിനാമി ബിസിനസ്സുകൾ കണ്ടെത്തുന്നതിന് ഫെബ്രുവരി മുതൽ ശക്തമായ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

10 മില്യന്‍ റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു പദവി ശരിയാക്കാൻ ഇത് വരെ വാണിജ്യ മന്ത്രാലയം പ്രേരിപ്പിച്ചിരുന്നത്. എന്നാൽ രണ്ട് മില്യണിലധികം വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 16ന് മുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. അതിന് ശേഷം ശക്തമായ പരിശോധനകളുണ്ടാകുമെന്നും, പിടിക്കപ്പെട്ടാൽ ‍ശിക്ഷയുണ്ടാകുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

വാർഷിക വരുമാനം രണ്ടു മില്യണാക്കി കുറച്ചതോടെ നിരവധി പേര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സെടുക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ നിരവധി വ്യാപാരികള്‍ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ് എടുത്തുകഴിഞ്ഞിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News