Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദിയിൽ വേൾഡ് ഡിഫൻസ് ഷോക്ക് നാളെ തുടക്കമാകും. പ്രദർശനത്തിന്റെ ഭാഗമായെത്തുന്ന ഇന്ത്യൻ സായുധ സേനയെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തായിരിക്കും നയിക്കുക. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് പരിപാടി.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മേള. പരിപാടിയിൽ പ്രതിരോധ ഉൽപാദന വകുപ്പിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഭാഗമാകും. മേളയിൽ ഇന്ത്യക്കായി പ്രത്യേക പവലിയനുമുണ്ട്. 700ലധികം പ്രദർശകരും 400 ഔദ്യോഗിക പ്രതിനിധി സംഘങ്ങളും മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും മേള. ടാങ്കുകൾ, പീരങ്കികൾ, മിസൈലുകൾ, വെടിക്കോപ്പുകൾ, റഡാറുകൾ തുടങ്ങിയ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. രണ്ട് വർഷത്തിലൊരിക്കലാണ് സൗദി മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോക പ്രതിരോധ പ്രദർശനം ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് തന്ത്രപരമായ ഏറെ പ്രാധാന്യമുള്ള ഒന്നുകൂടിയാണ്.