സൗദിയില്‍ ഹറമില്‍ ഉള്‍പ്പെടെ ഇന്നലെ മഴ ലഭിച്ചു

ഇന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

Update: 2022-04-25 03:49 GMT
Advertising

മക്കയിലെ ഹറമില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴയനുഭവപ്പെട്ടു. മക്ക, മദീന, അല്‍ബാഹ, നജ്റാന്‍, അസീര്‍ ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. രാജ്യത്ത് അനുഭവപ്പെട്ടു വരുന്ന മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അല്‍ബാഹ, നജ്റാന്‍, അസീര്‍, മക്ക, മദീന, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍, ഹാഇല്‍, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവരും താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരും ബന്ധപ്പെട്ട അതോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News