സഞ്ചാരികൾക്ക് വിരുന്നൊരുക്കി ജിസാൻ
ജിസാനിലെ അൽ അർദയിൽ സാല മലനിരകളിലാണ് മനോഹരമായ പ്രകൃതിസുന്ദര ദൃശ്യങ്ങൾ
Update: 2025-11-13 11:04 GMT
ജിസാൻ: കനത്ത മഴയും കോടമഞ്ഞും എത്തിയതോടെ മനോഹരമായ പ്രകൃതി സുന്ദരക്കാഴ്ചകളാണ് ജിസാനിലെ അൽ അർദയിൽ സാല മലനിരകളിൽ നിന്ന് കാണാനാവുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സാല പർവതനിരകൾ സഞ്ചാരികൾക്ക് സുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ ഇടകലർന്ന "റഫ്" താഴ്‌വര ഉൾപ്പെടെ സാല പർവതനിരകൾ സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങളാണ്.