ഖാലിദിയ ഫുട്ബോൾ അക്കാദമി സംഗമവും ഫുട്ബാൾ കിറ്റ് വിതരണവും സംഘടിപ്പിച്ചു

Update: 2023-11-25 19:02 GMT

ദമ്മാമിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ ഖാലിദിയ ഫുട്ബോൾ അക്കാദമി 2023-24 കാലയളവിലേക്ക് അക്കാദമി കുട്ടികൾക്കായുള്ള ഫുട്ബാൾ കിറ്റിൻ്റെ പ്രകാശനവും വിതരണവും നിർവഹിച്ചു. അൽഹദഫ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന് ഖാലിദിയ ഫുട്ബാൾ ക്ലബ് പ്രസിഡൻ്റ് മൻസൂർ മങ്കട അധ്യക്ഷത വഹിച്ചു.

അക്കാദമി ഇൻചാർജ് തൊമസ് തൈപ്പറമ്പിൽ സ്വാഗതം അർപ്പിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് മുജീബ് കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ബെൻഫിക്കാ ഫുട്ബാൾ ക്ലബ് അസിസ്റ്റൻ്റ് കോച്ചും വിന്നേഴ്സ്സ് ഫുട്ബാൾ അക്കാദമി ഹെഡ് കോച്ചുമായ ലത്വിയൻ പൗരൻ ജറൂദ് മുഖ്യാതിഥി ആയിരുന്നു. സക്സസ്പോയൻ്റ് കോളജ് ഡയറക്ടർ അസ്‌ലം പള്ളിമാലിൽ ഫുട്ബാൾ കിറ്റിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു.

Advertising
Advertising

ക്ലബ് ജനറൽ സെക്രട്ടറി റാസിക് പുഴക്കലകത്ത് മുഖ്യാതിധിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. അക്കാദമി ഹെഡ് കോച്ച് ഫവാസ് എ.പി. പരിപാടിയുടെ അവതാരകൻ ആയിരുന്നു. ചടങ്ങ് രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ സാനിധ്യം കൊണ്ടു ശ്രദ്ധേയമായി. മുഖ്യാതിഥികളും ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു

ക്ലബ് ട്രഷറർ ഫൈസൽ ചെമ്മാട്, കോച്ചുമാരായ സൽമാൻഷാ, റിൻഷിഫ് അസ്ലം, വിഷ്ണു, യാസർ വി.പി എന്നിവരെ കൂടാതെ അബീദ് അലി കരങ്ങാടൻ, റിയാസ് പട്ടാമ്പി,ഷമീർ അൽഹൂദ്‌, സാബിത്ത് പാവരട്ടി, സുബേർ ചെമ്മാട്, ബഷീർ മങ്കട, ഉസ്മാൻ ,ജൈസൽ, നവാസ്, ഷുഹൈബ്, ഹാഷിം തുടങ്ങിയവർ പരിപാടിക്കു നേത്രത്വം നൽകി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News