കെഎംസിസി അദാമ ഘടകം സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു

Update: 2023-10-05 17:27 GMT

കെഎംസിസി സൌദി അദാമ ഘടകം സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു. നൗഷാദ് കുനിയിൽ അനുസ്മരണ പ്രഭാഷണം അവതരിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക നേതാവ് എന്നതിനപ്പുറംഅധികമാരും ശ്രദ്ധിച്ചു കാണാത്ത സിഎച്ചിന്റെ അക്ഷര ലോകത്തിലൂടെയുള്ള ഒരു സഞ്ചാരത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം.

വരുംതലമുറ സിഎച്ചിനെ മനസ്സിലാക്കേണ്ട ആവശ്യകതയിൽ ഊന്നിക്കൊണ്ട് സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ ഹമീദ് വടകര യോഗം ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മാസ്റ്റർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് സാഹിബ് കുളത്തൂർ വൈസ് ചെയർമാൻ ജൗഹർ കുനിയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

Advertising
Advertising

അദമ സീനിയർ വൈസ് പ്രസിഡണ്ട് ആഷിക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നജ്മുദ്ദീൻ മാസ്റ്റർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും അർപ്പിച്ചു. 75 ഓളം നിർധന അംഗങ്ങളെ ഉംറക്ക് കൊണ്ടുവരുന്ന കെ.എം.സി.സി പദ്ധതിയുടെ ഭാഗമായി അദാമ ഏറ്റെടുത്ത വിഹിതത്തിന്റെ തുക കൈമാറി.

കെയർ സുരക്ഷാപദ്ധതിയുട ഉദ്ഘാടനവും വേദിയിൽ നടന്നു. ഭാരവാഹികളായ ബൈജു കുട്ടനാട്, ജമാൽ ആലംമ്പാടി, സാദിഖ് കൊടിയമ്മ, ശിഹാബ് കപൂർ, മഷ്ഹൂദ് ചേലേമ്പ്ര, ശിഹാബ് മാസ്റ്റർ, മജീദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി നേതാക്കളായ കാദർ സാഹിബ് എളങ്കോർ, സൈനുക്ക ഇടുക്കി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News