പ്രവാസമവസാനിപ്പിച്ച് മടങ്ങുന്ന സിറാജ് ആലുവക്ക് കെഎംസിസി യാത്രയയപ്പ് നൽകി

Update: 2023-04-08 20:26 GMT

പതിനാറ് വർഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സൗദി കെഎംസിസി കിഴക്കൻ പ്രവിശ്യാ സെക്രട്ടറി സിറാജ് ആലുവക്ക് വിവിധ കെഎംസിസി കമ്മിറ്റികൾ സംയുക്തമായി വിപുലമായ യാത്രയയപ്പ് നൽകി.

2007ൽ പ്രവാസ ജീവിതം ആരംഭിച്ച ആലുവ തായിക്കാട്ടുകര സ്വദേശിയായ പരിയാരത്ത് സിറാജുദ്ദീൻ മിഡിൽ ഈസ്റ്റ് ചന്ദ്രിക അൽകോബാർ റിപോർട്ടർ കൂടിയായിരുന്നു. അൽകോബാർ അക്രബിയ്യ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി, റാക ഏരിയാ സ്ഥാപക പ്രസിഡണ്ട്, അൽകോബാർ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി, ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിചിട്ടുണ്ട്.

Advertising
Advertising

കോവിഡ് പ്രതിസന്ധി സൗദിയിൽ ആദ്യം തുടങ്ങിയ അൽകോബാറിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2013 സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ ഇന്ത്യൻ എംബസി ഹെൽപ് ഡെസ്‌കിൽ സജീവമായി പ്രവർത്തിച്ചു. സൗദി കെഎംസിസി ഹജ്ജ് സെല്ലിന് കീഴിൽ മക്കയിൽ വളണ്ടിയറായി നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്.

മത സംഘടന രംഗത്തും സജീവമായിരുന്ന സിറാജ് ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പബ്ലിക്ക് റിലേഷൻ മീഡിയ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് അംഗമായി പതിമൂന്ന് വർഷം പ്രവർത്തിച്ചിരുന്നു.

അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽകോബാർ നെറ്റോ ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച വിപുലമായ യാത്രയയപ്പ് ചടങ്ങിൽ ഇക്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. പ്രവിശ്യ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ദേശീയ സെക്രട്ടറേിയറ്റംഗങ്ങ

ളായ സുലൈമാൻ കൂലേരി, മാലിക്ക് മക്ബൂൽ, കിഴക്കൻ പ്രവിശ്യാ കെഎംസിസി നേതാക്കളായ സിദ്ദീഖ് പാണ്ടികശാല, അഷ്‌റഫ് ഗസാൽ, റഹ്മാൻ കാരയാട്, ഒ.പി ഹബീബ് ബാലുശ്ശേരി, ഖാദി മുഹമ്മദ്, സലാം ഹാജി കുറ്റിക്കാട്ടൂർ, ദമാം മീഡിയാ ഫോറം പ്രതിനിധികളായ മുജീബ് കളത്തിൽ, സാജിദ് ആറാട്ടുപുഴ, പ്രവീൺ വല്ലത്ത്, വിവിധ സെൻട്രൽ ജില്ലാ കെഎംസിസി ഭാരവാഹികളായ ഹമീദ് വടകര, മുഷ്താഖ് പേങ്ങാട്, സാദിഖ് കാദർ എറണാകുളം, കെപി ഹുസൈൻ എ.ആർ നഗർ, ഫൈസൽ കൊടുമ, ബഷീർ ബാഖവി പറമ്പിൽ പീടിക, ഫൈസൽ ഇരിക്കൂർ, ശബ്ന നജീബ്, ഷാനി പയ്യോളി എന്നിവർ ആംശകൾ നേർന്നു. കിഴക്കൻ പ്രവിശ്യാ കമ്മിറ്റി, അൽകോബാർ, ദമാം, ജൂബൈൽ, ഖത്തീഫ് സെൻട്രൽ കമ്മിറ്റികളും അൽകോബാർ വനിതാ കെഎംസിസി, കാസർഗോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളും റാക്ക, അക്രബിയ്യ, ടൗൺ കോബാർ, നോർത്ത് കോബാർ, സുബൈക്ക, ദഹറാൻ ഏരിയാ കമ്മിറ്റികളും സിറാജ് ആലുവക്ക് സ്‌നേഹോപഹാരങ്ങൾ നൽകി.

അൽകോബാർ കെഎംസിസി ജനറൽ സെക്രട്ടറി ഇസ്മായിൽ പുള്ളാട്ട് സ്വാഗതവും ട്രഷറർ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News