റാപ്പിഡ് ടെസ്റ്റിന്‍റെ പേരിൽ ചൂഷണം; കേരളത്തില്‍ സമരത്തിനൊരുങ്ങി കെ.എം.സി.സി

റാപ്പിഡ് ടെസ്റ്റിന്‍റെ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തോടൊപ്പം വിമാനത്താവളമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്ര ക്ഷോഭം സംഘടിപ്പിക്കുക.

Update: 2021-10-21 18:10 GMT
Advertising

റാപ്പിഡ് പി സി ആർ ടെസ്റ്റിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.എം.സി.സി കേരളത്തിൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നു. മുസ്ലിംലീഗുമായി ചേർന്നാണ് സമരം സംഘടിപ്പിക്കുക. വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആർ ടെസ്റ്റിന് 2500 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. 48 മണിക്കൂറിന് മുമ്പെടുത്ത് പി സി ആർ ടെസ്റ്റിന് പുറമേയാണിത്. റാപ്പിഡ് ടെസ്റ്റിന്‍റെ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തോടൊപ്പം വിമാനത്താവളമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

പ്രവാസികൾക്കായി നിലവിലുള്ള ഫണ്ടുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തയാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിവേദനങ്ങളും സൂചനാ സമരങ്ങളും സർക്കാർ അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുന്നതെന്നും കെ എം സി സി നേതാക്കൾ പറഞ്ഞു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News