സൗദിയിലെ ദമ്മാമില്‍ പത്ത് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തില്‍ ഒരു മലയാളി

ആലപ്പുഴ പുന്നപ്ര സ്വദേശി സിദ്ധീഖ് വാവാ കുഞ്ഞുവാണ് താമസ രേഖയും ജോലിയുമില്ലാതെ പ്രയാസപ്പെടുന്നത്.

Update: 2021-06-27 01:43 GMT
Editor : rishad | By : Web Desk

സൗദിയിലെ ദമ്മാമില്‍ പത്ത് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുകയാണ് ഒരു മലയാളി. ആലപ്പുഴ പുന്നപ്ര സ്വദേശി സിദ്ദീഖ് വാവാ കുഞ്ഞുവാണ് താമസ രേഖയും ജോലിയുമില്ലാതെ പ്രയാസപ്പെടുന്നത്. കിടപ്പാടവും ഭക്ഷണവുമില്ലാതായ സിദ്ദീഖ് സുഹൃത്തിന്റെ സഹായത്തിലാണ് ആറ് വര്‍ഷമായി കഴിയുന്നത്.  

ഇരുപത്തിയാറ് വര്‍ഷം മുമ്പ് ദമ്മാമിലെ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്കെത്തിയതാണ് സിദ്ദീഖ് . പത്ത് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ആറ് വര്‍ഷം മുമ്പ് താന്‍ ജോലി ചെയ്തിരുന്ന കമ്പനി അടച്ചു പൂട്ടിയതോടെയാണ് സിദ്ദീഖിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ദുരിതം വിതച്ചത്.

Advertising
Advertising

കമ്പനി പൂട്ടിയതോടെ കിടപ്പാടമില്ലാതായ സിദ്ദീഖിനെ ചാവക്കാട് സ്വദേശിയായ സുഹൃത്താണ് കൂടെ കൂട്ടി താമസവും ഭക്ഷണവും ഒരുക്കി നല്‍കിയത്. ആറ് വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ല. മെഡിക്കല്‍ ഇന്‍ഷൂറന്‍സില്ലാത്തതിനാല്‍ ആസുഖങ്ങള്‍ക്ക് ചികില്‍സ തേടാനും കഴിയുന്നില്ല. ഒരു വര്‍ഷമായി പാസ്‌പോര്ട്ടിന്റെ കാലാവധി അവസാനിച്ചിട്ട്.  

മുടങ്ങിയ ശമ്പളവും സര്‍വീസ് മണിയും എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനാണ് സിദ്ധീഖിന്റെ തീരുമാനം. ഇതിനായി പല സാമൂഹ്യ പ്രവര്‍ത്തകരെയും സംഘടന പ്രതിനിധികളെയും സമീപിച്ചെങ്കിലും അവരെല്ലാം രേഖകള്‍ ശരിയാക്കാം എന്ന് വാഗ്ദാനം നല്‍കിയതല്ലാതെ പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സിദ്ദീഖ്‌ പറയുന്നു.  

more to watch: 

Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News