മലയാളി ഹാജി മദീനയിൽ മരിച്ചു
എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്
Update: 2024-06-12 13:02 GMT
മദീന: ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി ഹാജി മദീനയിൽ അന്തരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി. ഇന്നലെ രാത്രിയായിരുന്നു മരണം. ഇദ്ദേഹത്തോടാപ്പം ഹജ്ജിന് എത്തിയ ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പിലെത്തിയ മൂന്ന് മലയാളി ഹാജിമാരാണ് ഇതുവരെ ഹജ്ജിനെത്തിയ ശേഷം മരണപ്പെട്ടത്.