മാസ് തബൂക്ക് ഓണാഘോഷവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു
ജിദ്ദ: സൗദിയിൽ മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. തബൂക്കിലെ മലയാളി പ്രാവാസികളുടെ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് അഥവാ മാസ് തബൂക്കാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വർണാഭമായ കലാ കായിക പരിപാടികളോടെ സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷത്തിലും ഓണാഘോഷത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങളുമുണ്ടായിരുന്നു.
കായിക മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം തബൂക്ക് കിംഗ് ഫഹദ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ദൻ ഡോ: ആസിഫ് ബാബു ഉത്ഘാടനം ചെയ്തു. ഓണസ്മരണകളുയർത്തി മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും, ഓണക്കളികളും, ഓണസധ്യയും പരിപാടിയുടെ പൊലിമ കൂട്ടി. മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷനായിരുന്നു. ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ. പ്രവീൺ പുതിയാണ്ടി തുടങ്ങിയവർ സംസാരിച്ചു.