മെക് 7 സൗദി അസീസിയയിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താർ ശ്രദ്ധേയമായി

മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു

Update: 2025-03-12 12:45 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: മെക് 7 ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു. 'മെക് 7 വ്യായാമ മുറ സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്. ഇന്ന് ലോകം അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാൻ ജീവിതശൈലി മാറ്റങ്ങളിലൂടെ മുൻകൈ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഫിറ്റ്‌നസ് പദ്ധതികൾ സമൂഹത്തിൽ ആരോഗ്യബോധം വളർത്തും' - അദ്ദേഹം അഭിപ്രായപ്പെട്ടു.

 മെക് 7 സൗദി പ്രൊമോട്ടർ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. അസീസിയ പ്രൊമോട്ടർ സാദിഖ് പാണ്ടിക്കാട് റമദാൻ സന്ദേശം നൽകി. മെക് 7 സൗദി ചീഫ് കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ പദ്ധതിയെ കുറിച്ചും, ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ വ്യായാമ മുറയെ കുറിച്ചും വിശദീകരിച്ചു.

Advertising
Advertising

മെക് 7 അസീസിയയുടെ ഈ സമൂഹ ഇഫ്താർ പരിപാടി ആരോഗ്യത്തെയും സൗഹൃദത്തെയും മുൻനിർത്തിയുള്ള മാതൃകാപരമായ ഒരൊന്നായിരുന്നുവെന്നതിൽ സംശയമില്ലെന്നും വ്യായാമത്തെയും സാമൂഹിക കൂട്ടായ്മകളെയും ഒരേ വേദിയിൽ അണിനിരത്തിയതിലൂടെ ഇത് ഫിറ്റ്‌നസ് രംഗത്തുള്ള പുതിയൊരു ദിശാമാറ്റം ഉണ്ടാകുമെന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച ഖലഫ് നഫ്‌ഫെ അൽ സുല്ലമി, ബേബി നീലാമ്പ്ര, കബീർ കൊണ്ടോട്ടി, നജീബ് കളപ്പാടൻ, നിസാം മമ്പാട്, ബൈജു കൊല്ലം, ഹിഫ്‌സുറഹ്‌മാൻ, ശാക്കിർ, കെ. എം. എ. ലത്തീഫ്, അബ്ബാസ് ചെമ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

 നൗഷാദ് കോടൂർ (അസീസിയ മെക് 7 ചീഫ് ട്രൈനർ), റഷീദ്, ദസ്തഗീർ, മുഹമ്മദ് യൂനുസ് (ട്രൈനർമാർ), അബ്ദുൽ ലത്തീഫ്, സുബൈർ അരിമ്പ്ര , യൂസുഫ് കരുളായി, സാബിൽ മമ്പാട്, മജീദ്, അഷ്‌റഫ് പാളയാട്ട്, റിയാസ്, അദ്‌നാൻ, നദീം, യൂനുസ്, സയ്യിദ് അബ്ദുള്ള, എന്നിവർ നേതൃത്വം വഹിച്ചു. അസീസിയ മെക് 7 കൊഓർഡിനേറ്റർ മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും, ട്രൈനർ ആരിഫ് നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News