മീഡിയവൺ സൗദി സൂപ്പർ കപ്പ്: താരലേലം പൂർത്തിയായി

ഈ മാസം പതിനേഴിന് റിയാദ് അല്‍-ഇസ്‌കാന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരങ്ങള്‍

Update: 2022-11-11 18:37 GMT

മീഡിയാവണ്‍ സൗദി അറേബ്യ സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് ഫാന്‍സ് ഫുട്‌ബോള്‍ മേളക്കുള്ള ടീമംഗങ്ങളുടെ പട്ടികയായി. എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്ന ടീമുകളിലേക്കുള്ള മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച താരലേലം പൂര്‍ത്തിയായി. മീഡിയാവണ്‍ സൗദി ഓപറേഷന്‍ ഡയറക്ടര്‍ സലീം മാഹി പരിപാടി ഉല്‍ഘാടനം ചെയ്തു. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.

റിയാദ് ഫുട്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്കുള്ള ഒരുക്കങ്ങള്‍ ഇതോടെ പൂര്‍ത്തിയായി. ടൂര്‍ണ്ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രകാശനം മീഡിയാവണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസനുല്‍ ബന്നയും ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീമും നിര്‍വ്വഹിച്ചു. ടീം ജേഴ്‌സി പ്രകാശനം റിഫ ഭാരവാഹികളായ നബീല്‍ പാഴൂര്‍, ബഷീര്‍ ചേലേമ്പ്ര, സലീം മാഹി, സൈഫു കരുളായി, അശ്രഫ് കൊടിഞ്ഞി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Advertising
Advertising
Full View

ഈ മാസം പതിനേഴിന് റിയാദ് അല്‍-ഇസ്‌കാന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News