മീഡിയാവണ്‍ സൂപ്പര്‍കപ്പ് മല്‍സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്

ഡിഫക്ക് കീഴിലുള്ള പന്ത്രണ്ട് ടീമുകള്‍ മേളയില്‍ ഏറ്റുമുട്ടും

Update: 2023-12-07 03:04 GMT
Advertising

ദമ്മാമിലെ കാല്‍പന്ത് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. മീഡിയാവണ്‍ സൂപ്പര്‍കപ്പ് ദമ്മാം എഡിഷന്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് ദമ്മാം അല്‍തറജ് സ്റ്റേഡിയത്തില്‍ തുടക്കമാകും. രാത്രി ഒന്‍പതിന് ആരംഭിക്കുന്ന ആദ്യ കളിയില്‍ ഇംകോ അല്‍ഖോബാറും യംഗ് സ്റ്റാര്‍ ടൊയോട്ടയും തമ്മില്‍ ഏറ്റുമുട്ടും. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേളയുടെ ഔദ്യോഗിക ഉല്‍ഘാടന കര്‍മ്മം വെള്ളിയാഴ്ച അരങ്ങേറും. പ്രവിശ്യയിലെ കായിക, സാമൂഹ്യ സാംസാകാരിക, മാധ്യമ രംഗത്തുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കും. ഫ്രീ എന്‍ട്രിയിലൂടെ കുടുംബത്തോടൊപ്പം കളി ആസ്വിദിക്കാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കിയിട്ടുണ്ട് സംഘാടകർ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News