എറണാകുളം ജില്ലാ കെഎംസിസിയുടെ ചികിത്സാധന സഹായം കൈമാറി

Update: 2023-10-20 16:13 GMT
Advertising

ജൂണിൽ ദമ്മാം റിയാദ് ഹൈവേയിൽ വാഹനാപകടത്തിൽ മാരകമായി പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കോതമംഗലം പിടവൂർ സ്വദേശി പൂനംകുടി ഫൈസലിന്റെ ചികിത്സക്കുള്ള ദമ്മാം എറണാകുളം ജില്ലാ കെഎംസിസിയുടെ ധന സഹായം കൈമാറി.

ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാൽ നെല്ലിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് ജില്ലാ നേതാക്കളായ പി.കെ മൊയ്തു, ഇബ്രാഹീം കവല, സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ, വാരപ്പെട്ടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നിസാർ ഈറക്കൽ, ദമ്മാം ജില്ലാ കെഎംസിസി മുൻ ഭാര വാഹികളായ മുഹമ്മദ് ഷാ മൂളാട്ട്, അഷറഫ് മണിക്കിണർ, ജനറൽ സെക്രട്ടറി ജമാൽ വാലി, സെക്രട്ടറി എം.എ.നാസർ മംഗലത്ത്, ജനപ്രതിനിധികളായ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം സൈത്, മൈതീൻ ഇട്ടിപ്പാറ, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ റസാക്ക് കണിയാംകുടി, മുഹമ്മദ് കെ.എ പല്ലാരിമംഗലം, മുസ്ലീം ലീഗ് മൈലൂര്‍ ശാഖാ പ്രസിഡണ്ട് അലിയാര്‍ കുഞ്ചാട്ട്, ഖലീല്‍ മണ്ടോത്തില്‍ അല്ലു അലിയാര്‍, ഇക്ബാല്‍ കല്ലുംപുറത്ത്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം.എ മൈതീൻ, ഷാജി മംഗലത്ത്, അൻസാരി ചുള്ളിക്കാട്ട് തുടങ്ങിയര്‍ പങ്കെടുത്തു. 

വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റി മുസ്ലിം ലീഗ് ആസ്ഥാനമായ മര്‍ഹൂം ഇ.എസ്.ഇബ്രാഹീം സാഹിബ് സൗധത്തിലാണ് ചടങ്ങ് നടന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News