മക്കയിലും മദീനയിലും പൊടിക്കാറ്റ് വീശും; സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ജിസാൻ,അസീർ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Update: 2025-10-24 12:05 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിൽ മക്കയുടെയും മദീനയുടെയും കിഴക്കൻ ഭാഗങ്ങളിൽ ഇന്ന് പൊടിക്കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. തുടർന്ന് ഹാഇൽ, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലേക്കും കാറ്റ് വ്യാപിച്ചേക്കും.

കിഴക്കൻ മേഖലയിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, അതേസമയം ജിസാൻ, അസീർ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം സജീവമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News