സലാഹും സൗദിയിലേക്കെന്ന് റിപ്പോർട്ട്; ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാൻ ഇത്തിഹാദ്

2011 മുതൽ മുഹമ്മദ് സലാഹ് ഈജിപ്ഷ്യൻ ടീമിന്റെ മുൻനിര താരമാണ്.

Update: 2023-08-15 16:19 GMT
Advertising

റിയാദ്: ലിവർപൂൾ താരം മുഹമ്മദ് സലാഹും സൗദിയിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിവർപൂളുമായി കരാർ ഒപ്പുവച്ച താരത്തെ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന്റെ ശ്രമം. ഇതിന് സലാഹ് സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ മുഹമ്മദ് സലാഹ് ഈജിപ്ഷ്യൻ ടീമിന്റെ മുൻനിര താരമാണ്.

നിലവിലെ വേനൽക്കാല ട്രാൻസ്ഫർ കാലയളവിൽ ലിവർപൂൾ അധികൃതരുമായി ചർച്ച നടത്താൻ അൽ ഇത്തിഹാദ് ക്ലബ്ബ് മാനേജ്‌മെന്റിന് മുഹമ്മദ് സലാഹ് സമ്മതം നൽകി. രണ്ടു വർഷത്തേക്ക് താരത്തിന് 1639 കോടി രൂപ ലഭിക്കും. ലിവർപൂളിന് 473 കോടി രൂപയും നൽകും.

ലിവർപൂളുമായുള്ള കരാർ പുതുക്കിയതിനാൽ സലാഹ് ക്ലബ്ബ് വിടാൻ സാധ്യതയില്ലെന്ന് താരത്തിന്റെ മാനേജർ നേരത്തെ പറഞ്ഞിരുന്നു. 31കാരനായ സലാഹ് 2025 ജൂൺ വരെ ലിവർപൂളുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്.

2017 ജൂലൈയിലാണ് റോമ ക്ലബ്ബിൽ നിന്ന് മുഹമ്മദ് സലാഹ് ലിവർപൂളിലേക്ക് മാറിയത്. സെപ്തംബറിലെ സൗദി ട്രാൻസഫർ വിൻഡോ അവസാനിക്കും മുമ്പ് അന്തിമ തീരുമാനം ഉണ്ടായേക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News