Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന സാഹചര്യമെന്ന് കമ്പനികൾ. സൗദിയിൽ ബിസിനസ്സ് സ്ഥാപനങ്ങളുടെ ആത്മവിശ്വാസം വർധിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൺസ്ട്രക്ഷൻ മേഖലയിലെ പ്രവർത്തികളിൽ ഊർജം കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 18 മാസത്തിനുശേഷം ബിസിനസ്സ് സ്ഥാപനങ്ങളുടെ ആത്മ വിശ്വാസം വർധിച്ചു. മേഖലയിൽ പുതിയ പദ്ധതികൾ, വിപുലീകരണം തുടങ്ങിയ പ്രവർത്തികൾ തുടരുകയാണ്. ഇതുമൂലമാണ് മേഖലയിലെ തൊഴിലവസരങ്ങൾ വർധിച്ചത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച കമ്പനികളിൽ റിയാദ് ബാങ്കുൾപ്പെടെയുള്ള കമ്പനികളാണ് മുൻപന്തിയിൽ. സൗദി പ്രൊഫഷണലുകൾക്ക് ഇതേറെ ഗുണം ചെയ്തുവെന്നും കണക്കുകൾ പറയുന്നു. റിയൽ എസ്റ്റേറ്റ്, ഓപ്പറേഷൻസ്, സെയിൽസ് തുടങ്ങിയ മേഖലകളും വികസിച്ചതായാണ് കണക്ക്.