ഇന്ത്യയിൽ നിന്ന് കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി

8 ദിവസം മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കയിലേക്ക് തിരിക്കും

Update: 2025-05-02 16:57 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി. പ്രവാചക പള്ളിയിൽ പുതിയ ഹിജ്റ മാസത്തിലെ ആദ്യ ജുമുഅയിൽ ഇന്ന് 5000ത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ പങ്കെടുത്തു. മക്കയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപകമായ പരിശോധനയിൽ രേഖകൾ ഇല്ലാത്ത നിരവധിപേരെ പിടികൂടി.

പുലർച്ചെ മുതൽ ഹാജിമാർ ഹറം പള്ളിയിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കടുക്കാനെത്തി. മദീനയിൽ എത്തുന്ന ഹാജിമാർ പ്രവാചക നഗരിയിലെ വിവിധ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. 8 ദിവസം മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കയിലേക്ക് തിരിക്കും. മക്കയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ലേബർ ക്യാമ്പുകൾ, ഫ്ലാറ്റുകൾ, പൊതു സ്ട്രീറ്റുകൾ എല്ലായിടത്തും പരിശോധനയുണ്ട്. ജുമുഅ ദിവസമായ ഇന്ന് കൂടുതൽ പേരെ പരിശോധന നടത്തി. ശരിയായ രേഖകൾ ഇല്ലാത്തവരെ അറസ്റ്റ് ചെയ്തു. പെർമിറ്റ് നേടാത്തവരിൽ കമ്പനി രേഖകൾ കാണിച്ച പലർക്കും വാണിംഗ് നൽകി വിട്ടയച്ചു. പെർമിറ്റ് ലഭിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. സുരക്ഷിതമായ ഹജ്ജ് ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News