ഖിദ്ദിയ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് 140-ലധികം കമ്പനികൾ
ഒക്ടോബർ 12-ന് അപേക്ഷാ സമയം അവസാനിച്ചു
റിയാദ്: ഖിദ്ദിയ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് 140-ലധികം കമ്പനികൾ. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ, ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് കമ്പനികളുടെ പട്ടിക പ്രഖ്യാപിച്ചത്. 2025 സെപ്റ്റംബർ 22-നാണ് താൽപ്പര്യമുള്ള കമ്പനികളെ ക്ഷണിച്ചത്. ഒക്ടോബർ 12-ന് അപേക്ഷാ സമയം അവസാനിച്ചു.
പ്രധാന ഡെവലപ്പർമാരും കരാറുകാരുമാരായ 68 കമ്പനികൾ പദ്ധതിയിൽ താൽപ്പര്യം അറിയിച്ചു. കാരിയേജ് ആൻഡ് സിസ്റ്റംസ് വിതരണക്കാരായ 10 കമ്പനികൾ, റെയിൽവേ ഓപ്പറേറ്റർമാരായ 12 കമ്പനികൾ, നിക്ഷേപകരായ 16 കമ്പനികൾ എന്നിവരും രംഗത്ത് വന്നു. ഡിസൈൻ ആൻഡ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റുകളായ 23 കമ്പനികളും മറ്റു രംഗത്തുള്ള 16 കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചു.