സൗദിയിൽ 4 ലക്ഷത്തിലധികം ഗാർഹിക തൊഴിലാളി കരാറുകൾ പൂർത്തിയാക്കി

ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്.

Update: 2024-08-12 16:18 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിൽ 4 ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി. റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്.

412,399 ഗാർഹിക തൊഴിൽ കരാറുകളാണ് മുസാനിദ് പോർട്ടൽ വഴി രെജിസ്റ്റർ ചെയ്തത്. 61,358 തൊഴിലുടമകൾക്കു കീഴിലാണ് ഇത്രയും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് മുസാനിദ്. ഇത് വഴി തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പം ജീവനക്കാരുടെ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന് മുസാനിദ് നേരത്തെ അറിയിച്ചിരുന്നു. ഈ നിർദ്ദേശത്തിന് ശേഷമുള്ള പുതിയ കണക്കുകളാണിപ്പോൾ പുറത്തുവിട്ടത്.

Advertising
Advertising

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 907 അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. 8,286 ഓഫിസുകൾ വിദേശ രാജ്യങ്ങളിലും സേവനം നൽകി വരുന്നു. 583,691 ബയോഡാറ്റകളാണ് ഇത്തവണ മുസാനിദ് പ്ലാറ്റഫോമിൽ അപ്ലോഡ് ചെയ്തത്. നിലവിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്നത് മുസാനിദ് സംവിധാനത്തിലൂടെയാണ്. എസ്.ടി.സി പേ, യുവർ പേ തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമേ അലിൻമ പേ, എൻജാസ് വാലറ്റ്, മൊബൈലി പേ എന്നിവയിലൂടെയും ഇനി മുതൽ ശമ്പളം കൈമാറാം.

തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് സേവനവും പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്. 358,980 ഇൻഷുറൻസുകളാണ് ഇത്തവണ അനുവദിച്ചത്. പരാതികൾ സമർപ്പിക്കുന്നതിനുള്ള ഏകീകൃത ചാനലും മുസാനിദിൽ ലഭ്യമാണ്. ഗാർഹിക തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ മേഖല സൃഷ്ടിക്കുക, കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുക, തൊഴിൽ പരമായ കരാറുകളുടെ സേവനങ്ങൾ വേഗത്തിലാക്കുക, എന്നിവയാണ് മുസാനിദ് പോർട്ടൽ വഴി ലക്ഷ്യമാക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News