95 ടൺ സീസണൽ വിത്തുകൾ ശേഖരിച്ചു; സൗദിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്
നേടിയത് ലോകത്തിലെ ഏറ്റവും വലിയ സീസണൽ വിത്ത് ശേഖരണത്തിനുള്ള റെക്കോർഡ്
Update: 2025-12-24 10:10 GMT
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സീസണൽ വിത്ത് ശേഖരണത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി സൗദി അറേബ്യ. 95 ടൺ സീസണൽ വിത്തുകളാണ് സൗദി ശേഖരിച്ചത്. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷന്റെ ഒരു വർഷത്തെ തീവ്ര ശ്രമങ്ങൾക്ക് ഒടുവിലാണ് നേട്ടം.
ഭൂമി പുനരുദ്ധാരണ പദ്ധതികൾക്കും പരിസ്ഥിതി സുസ്ഥിരതാ സംരംഭങ്ങൾക്കുമായി വലിയ അളവിൽ നാടൻ സസ്യ വിത്തുകൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച വിദഗ്ധ ഫീൽഡ് ടീമുകൾ രാജ്യത്തുടനീളം സഞ്ചരിക്കുകയായിരുന്നു. 31 ഇനം പ്രാദേശിക കാട്ടുചെടികൾ ഫീൽഡ് ടീമുകൾ ശേഖരിച്ചു. വിത്തുകൾ കൃത്യമായി സംസ്‌കരണം ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വിത്ത് വെയർഹൗസുകളിൽ 95 ടണ്ണിലധികം വിത്തുകൾ സംഭരിച്ചു.