മസ്ജിദുന്നബവിയിലെ മുഅദ്ദിൻ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു
2001 മുതലാണ് ശ്രുതി മധുരമായ ബാങ്കൊലിയിലൂടെ മദീന ഹറമിനെ ശൈഖ് ഫൈസൽ ഭക്തിസാന്ദ്രമാക്കിയത്
Update: 2025-12-23 17:13 GMT
ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയിലെ മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. മദീന ഹറമിൽ കാൽ നൂറ്റാണ്ടിയിലേറെ നീണ്ട സേവനം ചെയ്തിട്ടുണ്ട്. 2001 മുതലാണ് ശ്രുതി മധുരമായ ബാങ്കൊലിയിലൂടെ മദീന ഹറമിനെ ശൈഖ് ഫൈസൽ അൽനുഅ്മാൻ ഭക്തിസാന്ദ്രമാക്കിയത്.
ഇന്നലെയായിരുന്നു അന്ത്യം. മദീനയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കം പൂർത്തിയാക്കി. മദീനയിൽ ജനിച്ച ശൈഖ് ഫൈസൽ അൽനുഅ്മാൻ പ്രവാചക നഗരിയിലാണ് പഠനവും പൂർത്തിയാക്കിയത്.
14 വയസ്സു മുതൽ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിച്ച പിതാവ് ശൈഖ് അബ്ദുൽ മലിക് അൽനുഅ്മാന്റെ പിൻഗാമിയായിരുന്നു മകനും. മരണം വരെ ഇദ്ദേഹവും പ്രവാചക പള്ളിയിലെ നമസ്‌കാരത്തിലേക്ക് വിശ്വാസികളെ വിളിച്ചു.