കിംഗ് സൗദ് യൂണിവേഴ്‌സിറ്റിക്കും ഡിപ്ലോമാറ്റിക് ക്വാർട്ടറിനുമിടയിൽ പുതിയ ബസ് സർവീസ്‌

Update: 2025-03-18 15:25 GMT
Editor : Thameem CP | By : Web Desk

റിയാദ്: റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 939 എന്ന പുതിയ ബസ് റൂട്ടാണ് ആരംഭിച്ചത്. റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും പുതിയ റൂട്ട്. അൽ സഫാരത്ത് എന്ന പേരിലും ഡിപ്ലോമാറ്റിക് ക്വാർട്ടർ അറിയപ്പെടുന്നുണ്ട്. വിനോദ കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണിത്. നിരവധി സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

റിയാദിലെ മുഴുവൻ ഭാഗങ്ങളിലേക്കും പൊതു ഗതാഗതം വികസിപ്പിക്കുക, റോഡിലെ തിരക്ക് നിയന്ത്രിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ 2,900ലധികം സ്റ്റോപ്പുകളിലേക്ക് റിയാദ് ബസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 800ൽ കൂടുതൽ ബസുകളാണ് ഇതിനായി നിരത്തിലുള്ളത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News